കോട്ടയം : റിയാസ് മൗലവിയുടെ കൊലപാതകത്തിൽ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅലിമീൻ കോട്ടയത്ത് പ്രതിഷേധ സംഗമം നടത്തി. ഇന്നലെ രാത്രി പത്തിന് കോട്ടയം ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ സംഗമം നടത്തിയത്. ത്വാഹ മൗലവി അധ്യക്ഷത വഹിച്ചു. അസീസ് മൗലവി സ്വാഗതം ആശംസിച്ചു. സ്വാദിഖ് മൗലവി ഉദ്ഘാടനം നടത്തി. നിഷാദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അസ്ഹർ മൗലവി നന്ദി പറഞ്ഞു.
Advertisements