കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് ചുമത്തി ഇരിക്കുന്നത്.
കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം, കണമലയിലെ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. മയക്കു വെടി വെക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തിയിട്ടുണ്ട്. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.