ദേശീയപാത നിർമ്മാണം; തലശ്ശേരി ഭാഗത്തേക്കുള്ള പഴയ വഴി അടച്ചു, വാഹനങ്ങൾക്ക് പുതിയ വഴി

കണ്ണൂർ : തലശ്ശേരി റൂട്ടിലോടുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇനി നടാൽ റെയിൽവേ ഗേറ്റ് കടന്ന് നേരെ തലശ്ശേരിയിലേക്കു പോകാനാകില്ല. എടക്കാട് പെട്രോൾ പമ്പിനു സമീപത്ത് ദേശീയപാത നിർമാണ പ്രവൃത്തികൾ നടത്തുന്നതിനാൽ പഴയ ദേശീയപാത അടച്ചിരിക്കുകയാണ്.ഇതിനാൽ, നടാൽ റെയിൽവേ ഗേറ്റിൽ നിന്നുള്ള ബസുകളെ ചാല ബൈപാസിലേക്കു തിരിച്ചുവിട്ട്, ഈരാണിപ്പാലത്തിനു സമീപത്തുനിന്നാണ് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കു കടത്തിവിടുന്നത്.

Advertisements

എടക്കാട് പെട്രോൾ പമ്പിനു സമീപത്തുനിന്നുള്ള പ്രവേശന മാർഗം അടച്ച നടപടി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റേണ്ടി വന്നിരുന്നു. തുടർന്നാണ് നടാൽ റെയിൽവേ ഗേറ്റിനു സമീപത്തുനിന്നു തന്നെ പഴയ ദേശീയപാത അടച്ചത്.നിലവിലെ സാഹചര്യത്തിൽ തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകൾ, റൂട്ട് മാറ്റി ചാല വഴിയും തിരിച്ചു കണ്ണൂരിലേക്കു തോട്ടട വഴിയും പോകുന്നതിന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലോചിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ നടാലിനു സമീപത്തെ ഈരാണിപ്പാലത്തു നിന്നു തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കു ബസുകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും ഇത് താൽക്കാലിക സംവിധാനമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ദേശീയപാത നിർമാണം പൂർത്തിയായാൽ ചാല അമ്പലം സ്റ്റോപ്പിൽ നിന്നു തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കു കടക്കേണ്ടിവരും.പുതിയ റൂട്ടുപ്രകാരം, നിലവിലുള്ള ദൂരത്തേക്കാൾ 7 കിലോമീറ്ററോളം അധികം ഓടേണ്ടിവരുമെന്ന വാദവുമായി ബസ് ഉടമസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles