നഗരത്തിൽ കുഴി സൃഷ്ടിച്ച ഗതാഗതക്കുരുക്ക് പത്താം ദിവസത്തിലേക്ക്; വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ പരിഹാരം

മൂവാറ്റുപുഴ:പാലത്തിനു സമീപം രൂപപ്പെട്ട കുഴി മൂലമുള്ള ഗതാഗതക്കുരുക്ക് പത്താം ദിവസത്തിലേക്ക് നീളുകയാണ്. കുഴി മൂടുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനാൽ ഇന്നലെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. 30 അടിയോളം താഴ്ചയും 40 അടി നീളവുമുള്ള കുഴി ഇപ്പോൾ വലിയൊരു കിടങ്ങായി മാറിയിരിക്കുകയാണ്.

Advertisements

രാവിലെ കിഫ്ബി ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം എത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തുടർപ്രവർത്തനങ്ങൾ ആരംഭിക്കുക. പരിശോധനയ്ക്കായി അത്യാധുനിക യന്ത്രങ്ങളും എത്തുന്നുണ്ട്. കുഴി മൂടാൻ ദിവസങ്ങൾ എടുക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഴിക്കടിയിൽ നിന്നുള്ള കാനകളുടെ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമായിരിക്കും മൂടൽ നടപടികൾ തുടങ്ങുക.കഴിഞ്ഞ തവണ 6 ടോറസ് ലോറി നിറയെ ജിഎസ്ബി മിശ്രിതം ഉപയോഗിച്ചാണ് കുഴി മൂടിയത്. എന്നാൽ ഇപ്പോഴത്തെ കുഴി മൂടാൻ കുറഞ്ഞത് 40 ലോഡ് ജിഎസ്ബി ആവശ്യമായി വരും. അടിയിൽ കോൺക്രീറ്റ് നടത്തി, കാനകൾ നീക്കംചെയ്ത ശേഷം സാൻഡ് മിക്സ് നിറച്ച് ബലപ്പെടുത്തുന്നതിന് ശേഷമാണ് മൂടാനുള്ള നിർദേശവും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും.

റോഡിനു കുറുകെ കലുങ്ക് നിർമിച്ച് പുതിയ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും ഇന്ന് തീരുമാനമുണ്ടാകും. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്ക് ഇന്നലെയും തുടരുകയായിരുന്നു. മുഴുവൻ പൊലീസ്, ട്രാഫിക് ഗാർഡുകൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ ഗതാഗത നിയന്ത്രണത്തിനായി അണിനിരന്നിട്ടും തിരക്കേറിയ സമയങ്ങളിൽ 130 ജംഗ്ഷൻ മുതൽ വാഴപ്പിള്ളി വരെ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇടവഴികളിലൂടെയും വാഹനങ്ങൾ കടന്ന് പോകാൻ ബുദ്ധിമുട്ടി.

Hot Topics

Related Articles