കോട്ടയം : എംസി റോഡിൽ കോടിമതയിൽ കോടിമത പാലത്തിൽ മുന്നറിയിപ്പില്ലാതെ റോഡ് ടാർ ചെയ്തതോടെ വൻ ഗതാഗത കുരുക്ക്. കോടിമത പാലത്തിൽ ഇരുത്തി താഴുന്ന ഭാഗമാണ് മുന്നറിയിപ്പില്ലാതെ രാവിലെ ടാർ ചെയ്തത്. ഇതോടെ എംസി റോഡിൽ വൻഗതാഗതക്കുരുക്കും ഉണ്ടായി. നിരവധി യാത്രക്കാരാണ് കുരുക്കിൽ കുടുങ്ങിയത്. പാലത്തിൻ്റെ രണ്ടുവശവും നേരത്തെ മണ്ണും മെറ്റലും ഇട്ട് അറ്റകുറ്റപ്പണികൾക്കായി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് രാവിലെ ടാർ ചെയ്തതാണ് ഗതാഗതകുരിക്കിന് ഇടയാക്കിയത്. നിരവധി യാത്രക്കാരാണ് രാവിലെ കുരുക്കിൽ കുടുങ്ങിയത്.
Advertisements