ട്രെയിനില്‍ യാത്രക്കാരന്റെ ഫോണ്‍ തട്ടിയ സംഘം പിടിയില്‍

കൊച്ചി ∙ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് സഞ്ചരിച്ച യാത്രക്കാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവർന്ന യുവാക്കളെ എറണാകുളം നോർത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു.

Advertisements

പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് കാസിം (21), മുന്നാ മുസ്താക്ക് (32), അബ്ദുള്‍ ലെക്കിം (21) എന്നിവരാണ് മണിക്കൂറുകള്‍ക്കകം പിടിയിലായത്. നാലാമന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.സെക്കന്ദരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയുടെ മൊബൈല്‍ ആണ് കവർച്ച ചെയ്യപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം നോർത്ത്–സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ പുല്ലേപ്പടി ആർ.ഒ.ബിക്ക് സമീപം, ട്രെയിൻ വേഗം കുറച്ചുനീങ്ങുന്നതിനിടെ, യാത്രക്കാരന്റെ തലയ്ക്ക് അടിച്ചശേഷമാണ് സംഘം ഫോണ്‍ തട്ടിയെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. യാത്രക്കാരന്‍ കോട്ടയം സ്റ്റേഷനിലെത്തിയപ്പോഴാണ് ആർ.പി.എഫില്‍ വിവരം അറിയിച്ചത്.

നോർത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ വിനോദ് ജി. നായരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എസ്.ഐമാരായ പി. ശ്രീജിത്ത്, സുരേഷ് പി. എബ്രഹാം എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുല്ലേപ്പടി, കമ്മട്ടിപ്പാടം, സി.ബി.ഐ ഓഫീസ് പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴികാട്ടിയത്. തട്ടിയെടുത്ത മൊബൈല്‍ ഫോണും പൊലീസ് വീണ്ടെടുത്തു.രണ്ടുവര്‍ഷം മുമ്പാണ് സംഘം എറണാകുളത്ത് എത്തിയത്. നിർമാണം നടക്കുന്ന കെട്ടിടങ്ങളിലാണ് ഇവര്‍ ഒളിവ് ജീവിതം നയിച്ചിരുന്നത്. പുല്ലേപ്പടി, കെ.എസ്.ആർ.ടി.സി പ്രദേശങ്ങളില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കുമ്പോള്‍ യാത്രക്കാരില്‍ നിന്ന് സാധനങ്ങള്‍ തട്ടിയെടുത്ത് എറണാകുളത്തും പെലരുമ്പാവൂരിലും വിറ്റഴിച്ച്, ലഭിക്കുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങാനാണ് വിനിയോഗിച്ചത്.പ്രതികളെ എറണാകുളം റെയില്‍വേ പൊലീസിന് കൈമാറി. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അജയഘോഷ്, മഹേഷ് ചാക്കോ, എഡിസണ്‍, ദീപു, രാജേഷ്, അന്‍സാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സമാന കവർച്ചാ കേസുകളും ആർ.പി.എഫ് പരിശോധിച്ച് വരികയാണ്

Hot Topics

Related Articles