പശുവിന് വെള്ളം കൊടുക്കാൻ പോയ സമയം വീട്ടിൽ കയറി മോഷ്ടിച്ചത് 8000 രൂപയോളം; വൈക്കത്ത് യുവാവ് പിടിയിൽ 

വൈക്കം: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലെ താക്കോൽ കണ്ടെടുത്ത് അകത്തുകയറി അലമാരയിൽ നിന്നു പണം കവർന്നതായി പരാതി. വൈക്കം അയ്യർകുളങ്ങര വൈക്കം മഹാദേവ കോജിനു സമീപം താമസിക്കുന്ന മണ്ഡാശേരി മത്തായിയുടെ വീട്ടിൽ നിന്നാണ് ഇന്ന് ഉച്ചയോടെ 8000 രൂപയോളം കവർന്നത്. ഗൃഹനാഥൻ പശുവിന് വെള്ളം കൊടുക്കാൻ സമീപ പറമ്പിൽ പോയ നേരമാണ്  വീട്ടിൽ മുമ്പ് കേബിൾ ടി വി യുടെ തകരാർ പരിഹരിക്കാൻ വന്ന യുവാവ് വീട്ടിൽ കയറി പണാപഹരണം നടത്തിയത്.

Advertisements

ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പണം കൈക്കലാക്കി പുറത്തു കടക്കുന്നതിനിടയിൽ ഗൃഹനാഥൻ വീട്ടിലേയ്ക്കു വന്നു. സംശയം തോന്നി ഗൃഹനാഥൻ ഇയാളെ തടഞ്ഞു നിർത്തിയപ്പോൾ ബാത്ത്റൂമിൽ പോകാനായി വീട്ടിൽ കയറിയതാണെന്ന് ഇയാൾ പറഞ്ഞു. ആളില്ലാത്ത വീട്ടിൽ എന്തിനാണ് കയറിയതെന്ന് ചോദിച്ചപ്പോൾ ഗൃഹനാഥനെ തള്ളിചെടിച്ചട്ടികൾക്ക് മീതേയ്ക്ക് വീഴ്ത്തിയിട്ട് ഇയാൾ ബൈക്കിൽ കയറി പാഞ്ഞു പോയി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൃഹനാഥൻ അയൽക്കാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ബൈക്കിൽ പാഞ്ഞുവന്ന യുവാവിൻ്റെ ചിത്രം സമീപവാസികൾ പകർത്തി. മോഷണ വിവരം പൊടുന്നനെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പരന്നതോടെ മൊബൈലിൽ ചിത്രം കണ്ട് സംശയം തോന്നിയ പ്രദേശത്തെ യുവാക്കൾ  ബൈക്കിൽ വന്ന യുവാവിനെ  തടഞ്ഞു നിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയായ യുവാവ് ഏതാനും വർഷങ്ങളായി കുടുംബ സമേതം വൈക്കത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.