മോഷണക്കേസ് ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സ്റ്റുഡിയോയുടെ പൂട്ടുപൊളിച്ച് അകത്ത് കയറി ഫോണും ക്യാമറ ബാഗും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി അലോക് കുമാർദാസ് ആണ് പിടിയിലായത്.

Advertisements

കഴിഞ്ഞ ദിവസം രാത്രി എഴിക്കകത്ത് ജംക്‌ഷനു സമീപമുള്ള മനോവിഷൻ സ്റ്റുഡിയോയിലായിരുന്നു മോഷണം.പതിനായിരം രൂപയുടെ ഫോണും 4000 രൂപയുടെ ക്യാമറ ബാഗുമാണ് മോഷ്ടിച്ചത്. സ്റ്റുഡിയോയുടെ സമീപമുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണം പോയ സാധനങ്ങൾ എഴിക്കകത്ത് ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രതിയുടെ മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എഎസ്ഐ കെ.സുജിത്ത് കുമാർ സിപിഒ എ.നിഷാദ്, എസ്.മഞ്ജു എസ്.സജാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles