വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ; ഡോ. റോസമ്മ ഫിലിപ്പിന് അന്താരാഷ്ട്ര പുരസ്‌കാരം

മൗണ്ട് ടാബർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. റോസമ്മ ഫിലിപ്പിന് അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ്റെ (AIRIO) 2024-ലെ ഗ്ലോബൽ ഗുരുശ്രേഷ്ഠ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

Advertisements

ഫിസിക്സ്, അപ്ലൈഡ് സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും, എഡ്യൂക്കേഷനിൽ ബിരുദവും, ഫിലോസഫിയിൽ എം.ഫിലും, കൂടാതെ ഡോക്ടറേറ്റും, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹയർ എഡ്യൂക്കേഷൻ, കൗൺസിലിംഗ് ഇൻ ഗൈഡൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് മാനേജ്മെൻ്റ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ യോഗ്യതകൾ നേടിയ റോസമ്മ ഫിലിപ്പ്, അക്കാദമിക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. അധ്യാപനം, ഗവേഷണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാതൃക അധ്യാപിക എന്ന നിലയിൽ വലിയ ശിഷ്യഗണങ്ങൾ ഉള്ള ഒരു അധ്യാപക കൂടിയാണ് റോസമ്മ ഫിലിപ്പ്. കോളേജ് വിദ്യാർഥിനിയായിരുന്ന കാലഘട്ടത്തിൽ എം.ജി യൂണിവേഴ്സിറ്റിയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയിരുന്ന റോസമ്മ ഫിലിപ്പ് വിദ്യാർത്ഥി നേതാവായിരുന്ന കാലഘട്ടത്തിൽ തന്നെ മികച്ച പ്രഭാഷക ആയിരുന്നു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും കൂടിയാണ് ഡോ. റോസമ്മ ഫിലിപ്പ്.

റോസമ്മ ഫിലിപ്പിൻ്റെ ഭർത്താവ് അഡ്വ. ജോസി സെബാസ്റ്റ്യൻ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്.

Hot Topics

Related Articles