റൂസാ ഘട്ടം രണ്ടിന്റെ ഉദ്ഘാടനം നാളെ പാമ്പാടി കെ ജി കോളേജിൽ

പാമ്പാടി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കായുള്ള സർക്കാർ പദ്ധതി റൂസാ ഘട്ടം രണ്ടിലെ നിർമ്മാണ നവീകരണ പദ്ധതികളുടെ പ്രവർത്തനോദ്‌ഘാടനം പാമ്പാടി കെ ജി കോളേജിൽ നാളെ 12:30 ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ബിന്ദു ആർ നിർവ്വഹിക്കും.

Advertisements

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം എം എൽ എ ഉമ്മൻ ചാണ്ടി മുഖ്യ സന്ദേശവും കോട്ടയം എം പി തോമസ് ചാഴിക്കാടൻ മുഖ്യ പ്രഭാഷണവും നടത്തും. ചടങ്ങിന് കോളേജ് മാനേജർ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, എം ഓ സി കോളേജുകളുടെ ആക്കാദമിക വകുപ്പ് സെക്രട്ടറി, ഡോ എം ഇ കുറിയാക്കോസ് എന്നിവർ ആശംസകളർപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.