ഒൻപതാംക്ളാസുകാരിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ പിടിയിൽ : പിടിയിലായത് മറയൂര്‍ സ്റ്റേഷനിലെ സി. പി. ഒ

വെള്ളറട: ഒൻപതാംക്ളാസുകാരിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ പിടിയിൽ.  പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സി. പി. ഒ യുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

Advertisements

കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസ് മറയൂരിലെത്തി ഇയാളെപിടികൂടിയെന്നാണ് അറിയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ളാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ്.

Hot Topics

Related Articles