തിരുവനന്തപുരം : ജനവിരുദ്ധ പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ മെയ് 20 ന് പിണറായി ഭരണം, കെ ദുരന്തം എന്ന മുദ്രാവാക്യമുയർത്തി ആർ എസ് പി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. യു ഡി എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ഭാഗമായാണ് ആർ എസ് പി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. പാളയം എം എൽ എ ഹോസ്റ്റലിനു സമീപം ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ചിന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ ,, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ.അസീസ്, ബാബു ദിവാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ജയകുമാർ , പി.ജി. പ്രസന്നകുമാർ , കെ.എസ് .സനൽകുമാർ , അഡ്വ.ജെ. മധു ,വി .ശ്രീകുമാരൻ നായർ , ഇല്ലിക്കൽ അഗസ്തി, കെ.ചന്ദ്രബാബു, അഡ്വ ബി.രാജശേഖരൻ , കെ.സിസിലി, എ എം സാലി, ഇടവനശ്ശേരി സുരേന്ദ്രൻ , കെ.രജികുമാർ പാർട്ടി നേതാക്കളായ കെ എസ് വേണുഗോപാൽ, ഇറവൂർ പ്രസന്നകുമാർ, ഹരീഷ് ബി നമ്പ്യാർ, കോരാണി ഷിബു ജോർജ്ജ് സ്റ്റീഫൻ , അഡ്വ. ആർ. ഉണ്ണികൃഷ്ണൻ , ടി.സി. അരുൺ , അഡ്വ.പി.പി.പ്രകാശ്, എംപി. ജോബി, കെ.രാജൻ, അഡ്വ.എ.കെ.ഷിബു, ഇ കെ.മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നൽകി. ആയിരകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.