കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ
ഉദ്ഘാടനം നാളെ : മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും

കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
നബാര്‍ഡ് ഫണ്ട്, ജല ജീവന്‍ മിഷന്‍, പട്ടികജാതി കോര്‍പ്പസ് ഫണ്ട്, വാട്ടര്‍ അതോറിറ്റി പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ ഉപയോഗിച്ച് കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തിലെയും മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക എന്നതാണ് കോന്നി നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യം.

നബാര്‍ഡ് പദ്ധതി പ്രകാരം സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയും കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയും അനുവദിച്ചിരുന്നു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ഏനാദിമംഗലം പഞ്ചായത്തിലെ മുരുകന്‍കുന്ന്, വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ്, ചിറ്റാര്‍ പഞ്ചായത്തിലെ ചതുരക്കള്ളിപ്പാറ എന്നീ കോളനികളില്‍ പ്രത്യേക കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ച് നിര്‍മാണം ആരംഭിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വള്ളിക്കോട് പഞ്ചായത്തിലെ നിലവിലുള്ള കണക്ഷന്റെ പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതിയും ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎല്‍എ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി തുക അനുവദിച്ചിരുന്നു.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനമാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു.

ഏനാദിമംഗലം, കലഞ്ഞൂര്‍, അരുവാപുലം, പ്രമാടം, മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 105.69 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചയ്ക്ക്് 12.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ഏനാദിമംഗലം പഞ്ചായത്തിലെ 8031 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 116.48 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 2.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും
കലഞ്ഞൂര്‍ പഞ്ചായത്തിലെ 11700 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ 47.08 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അരുവാപ്പുലം ഗവ എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
അരുവാപ്പുലം പഞ്ചായത്തിലെ 3668 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

Hot Topics

Related Articles