സൂര്യനുദിക്കാത്ത ഹൈദരാബാദിൽ ചെന്നൈ സിംഹങ്ങളുടെ തേരോട്ടം; ടോസ് നേടിയിട്ടും തിരഞ്ഞെടുത്തത് ബൗളിങ് ! രണ്ടാം കളിയിലും തുടക്കം പിഴച്ച് തോൽവി ഏറ്റുവാങ്ങി ഹൈദരാബാദ് 

ചെപ്പോക്ക് : ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തുടർച്ചയായ രണ്ടാം കളിയിലും പിഴച്ചു. വമ്പൻ അടി കൊണ്ട് പേരുകേട്ട ഹൈദരാബാദ് ബാറ്റിംഗ് നിരക്ക് രണ്ടാം മത്സരത്തിലും 200ന് മുകളിലുള്ള സ്കോർ ചെസ് ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ കളിയിൽ ബാംഗ്ലൂരിനോട് ഏറ്റതിനുശേഷം സമാനമായ രീതിയിൽ ഇന്ന് ചെന്നൈയോടും ഹൈദരാബാദ് തോറ്റു. വെടിക്കെട്ട് വീരന്മാരായ ബാറ്റർമാർ എല്ലാം ചെന്നൈ ബൗളിങ്ങിന് മുന്നിൽ കളി മറന്നതോടെയാണ് ഹൈദരാബാദ് തോൽവി ഏറ്റുവാങ്ങിയത്. 78 റണ്ണിനാണ് ചെന്നൈയുടെ വിജയം.

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ – 212/3

ഹൈദരാബാദ് – 134

ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിന് വിടുകയായിരുന്നു. വീണ്ടും നിരാശപ്പെടുത്തിയ രഹാനെയാണ്(9) ആദ്യം വീണത്. വണ്‍ഡൗണായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ ആദ്യമായി താളം കണ്ടെത്തിയതോട ചെന്നൈ ഡ്രൈവിംഗ് സീറ്റിലായി. തുടർച്ചയായ മത്സരത്തിലും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ നായകനാണ് കൂടുതല്‍ അപകടകാരിയായത്.

അവസാന ഓവറില്‍ സെഞ്ച്വറിക്ക് രണ്ടു റണ്‍സകലെ ക്യാപ്റ്റൻ വീഴുമ്ബോള്‍ ചെന്നൈ 200 കടന്നിരുന്നു. 54 പന്തില്‍ 98 റണ്‍സായിരുന്നു സമ്ബാദ്യം. 32 പന്തില്‍ 52 റണ്‍സെടുത്ത മിച്ചലിനെ ഉനാദ്ഘട് ആണ് പുറത്താക്കിയത്. ഇരുവരും ചേർന്ന് 107 റണ്‍സാണ് അടിച്ചുകൂട്ടിയത്. മിച്ചല്‍ പുറത്തായ പിന്നാലെ ക്രീസിലെത്തിയ ദുബെ ആക്രമണം അഴിച്ചുവിട്ടു. നാല് സിക്സറടക്കം 20 പന്തില്‍ 39 റണ്‍സ് നേടി. ഋതുരാജിനൊപ്പം 35 പന്തില്‍ 74 റണ്‍സാണ് ചേർത്തത്. ധോണി രണ്ടു പന്തില്‍ ഒരു ബൗണ്ടറിയടക്കം അഞ്ചു റണ്‍സ് നേടി. നടരാജൻ, ഭുവനേശ്വർ കുമാർ,ജയദേവ് ഉനാദ്ഘട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഹെഡ്ഡും അഭിഷേകും നൽകുന്ന മികച്ച തുടക്കത്തിൽ പ്രതീക്ഷയർപ്പിച്ച് മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. സ്കോർ 21 ൽ നിൽക്കെ ഹെഡും (13) , അൻമോൽ പ്രീതും (0) പുറത്ത്. തുടർച്ചയായ പന്തുകളിൽ ഇരുവരെയും പുറത്താക്കിയ ഹൈദരാബാദിനെ ഞെട്ടിച്ചത്. ഇരുവരും പുറത്തായതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ചെന്നൈ , ഒരു ഘട്ടത്തിൽ പോലും ഹൈദരാബാദ് ബാറ്റർമാരെ ആക്രമണത്തിന്റെ മൂഡിലേക്ക് വരാൻ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൂടി വീണതോടെ, ഹൈദരാബാദ് വെടിക്കെട്ടിനുമേൽ ചെന്നൈ വെള്ളമൊഴിച്ചു. വെടിക്കെട്ട് വീരന്മാരായ അഭിഷേക് ശർമ്മയെ ഒൻപത് പന്തിൽ 15 ഉം , എയ്ഡൻ മാക്രത്തെ 26 പന്തിൽ 32 ഉം , ക്ലാസനെ 21 പന്തിൽ 20 ഉം റൺ മാത്രം എടുക്കാനാണ് ചെന്നൈ ബോളർമാർ അനുവദിച്ചത്. നിതീഷ് കുമാർ റെഡ്ഡി (15) , അബ്ദുൾ സമദ് (19), ഷഹബാസ് അഹമ്മദ് (7) , പാറ്റ് കമ്മിൻസ് (5) , ഉനദ്കട്ട് (1) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ പുറത്തായി. 

ഹൈദരാബാദിന്റെ അഞ്ചു ബാറ്റർമാരെ പുറത്താക്കാൻ ക്യാച്ചെടുത്ത ഡാരി മിച്ചൽ ബാറ്റുകൊണ്ടും ഫീൽഡിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ട്രാവിസ് ഹെഡ് , അഭിഷേക് ശർമ്മ , ക്ലാസൻ , ഷഹബാസ് , പാറ്റ് കമ്മിൻസ് എന്നിവർ മിച്ചലിന്റെ കൈകളിലൂടെയാണ് ഗ്രൗണ്ടിനു പുറത്തേക്ക് നടന്നത്. ദേശ് പാണ്ടേ നാലും , മുസ്ഫിക്കറും പതിരണയും രണ്ടും , ജഡേജയും , താക്കൂറും ഓരോ വിക്കറ്റ് വീതവും ചെന്നൈയ്ക്കായി നേടി.

Hot Topics

Related Articles