ഐപിഎല്ലിൽ റൺവേട്ട തുടർന്ന് കോഹ്ലി ; 500 കടന്ന് കിങ്ങിൻ്റെ തേരോട്ടം 

ന്യൂസ് ഡെസ്ക് : ഐപിഎല്ലില്‍ ഈ സീസണില്‍ മൊത്തം റണ്‍സ് 500 കടന്ന് വിരാട് കോഹ്ലി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായ കോഹ്ലി ഇന്ന് ഗുജറാത്തിനെതിരെ 70 റണ്‍സ് എടുത്തു പുറത്താകാതെ നിന്നിരുന്നു.ഈ റണ്‍സോടെ ആണ് കോഹ്ലി 500 എന്ന നാഴികകല്ലില്‍ എത്തിയത്. ഏഴാം തവണയാണ് വിരാട് കോലി 500 റണ്‍സ് ഐപിഎല്ലില്‍ നേടുന്നത്.

ഏഴ് സീസണില്‍ 500 മുകളില്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം മാത്രമാണ് കോഹ്ലി. നേരത്തെ വാർണറും ഏഴുതവണ 500 മുകളില്‍ ഐപിഎല്‍ സീസണില്‍ റണ്‍ നേടിയിട്ടുണ്ട്. ഇന്നത്തെ ഇന്നിംഗ്സോടെ വിരാട് കോഹ്ലി ഈ സീസണിലെ റണ്‍വേയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

500 റണ്‍സുമായി കോഹ്ലി ഒന്നാമത് നില്‍ക്കുമ്ബോള്‍ ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ 418 റണ്‍സുമായി രണ്ടാം സ്ഥാനത്ത് നല്‍കുന്നു. 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സ് ഉള്ള സഞ്ജു സാംസണ്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

Hot Topics

Related Articles