ആർ.എസ്.എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു; പാർട്ടി ക്ലാസുകളിൽ നിർബന്ധമായും ആർ.എസ്.എസിനെപ്പറ്റി പഠിപ്പിക്കണം; സി.പി.എം പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ

കണ്ണൂർ: പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായതായി വെളിപ്പെടുത്തി സിപിഎം സംഘടനാ റിപ്പോർട്ട്. പാർട്ടിയ്ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് പകരം മറ്റ് പാർട്ടികളെ എതിർത്തു. പാർട്ടി ക്‌ളാസുകളിൽ ആർഎസ്എസിനെക്കുറിച്ച് പഠനം നിർബന്ധമാക്കണമെന്നും പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Advertisements

സിപിഎമ്മിലെ ആകെ അംഗത്വം 9,85,757ആണ്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ്. 5,27,174 ആണ് കേരളത്തിലെ അംഗസംഖ്യ. ഇത് ബംഗാളിലേതിനെക്കാൾ മൂന്നിരട്ടിയുണ്ട്. ബംഗാളിൽ 1,60,827 ആണ്. ഇവിടെ അംഗസംഖ്യയിൽ ഇടിവുണ്ടായി.കേരളത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരിപ്രായം 63 ആണ്. പ്രായപരിധി നിബന്ധന കൊണ്ട് ഒഴിയുന്നവരിൽ ചിലർക്ക് ചുമതലകൾ നൽകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ 31 വയസിൽ കുറവുളളവരുടെ അംഗത്വത്തിൽ നേരിയ വർദ്ധനയുണ്ട്. വിവിധ സമുദായങ്ങളെയോ മേധാവിത്വ ഗ്രൂപ്പുകളെയോ പിണക്കാതിരിക്കാൻ സമരങ്ങൾ ഒഴിവാക്കുന്നു.ശബരിമല വിഷയം കേരളത്തിൽ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി പോളിറ്റ്ബ്യൂറോ മുതൽ വർഗബഹുജന സംഘടനകളെ വരെ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. സംഘടനാ ചുമതല നിർവഹിക്കുന്നതിൽ പിബി പരാജയപ്പെട്ടു.

ഇടത് ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ നടത്തിയ പരീക്ഷണത്തെ പിബി തളളി. സിസിയിലും ഇത് മാർക്സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസാക്കി. ബംഗാളിൽ ആത്മപരിശോധന നടത്തണമെന്ന് പാർട്ടി ഘടകത്തിന് കുറിപ്പ് നൽകി. ഇവിടെ പാർട്ടി തകർന്നടിഞ്ഞു. ബിജെപിയും തൃണമൂലും ഒത്തുകളിയാണെന്ന വാദവും കേന്ദ്ര നിർദ്ദേശം ലംഘിച്ച് സംയുക്ത മുന്നണിയുണ്ടാക്കിയതും തെറ്റിയെന്ന് റിപ്പോർട്ടിലുണ്ട്.

അതേസമയം കേരളത്തിലെ വിജയം പാർട്ടിയ്ക്ക് വലിയ ഉത്തരവാദിത്വം നൽകുന്നതായും അംഗങ്ങളിലെ ധാർഷ്ട്യവും അഴിമതിയും ചെറുത്തു തോൽപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ കീഴിലെ ഒരു വർഗബഹുജന സംഘടനയുടെ പോലും പ്രവർത്തനം വിലയിരുത്തിയിട്ടില്ലെന്നും വിമർശനമുണ്ട്.

Hot Topics

Related Articles