കോട്ടയം: യോഗാദിനത്തിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആർഎസ്എസ് വേദി പങ്കിട്ടതിനെച്ചൊല്ലി വിവാദം. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനെതിരെയാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് പരിധിയിൽ നടന്ന യോഗാ ദിന പരിപാടിയിൽ സംഘ പരിവാർ സംഘടനയായ സേവാഭാരതിയ്‌ക്കൊപ്പം വേദി പങ്കിട്ടാണ് പ്രസിഡന്റ് വിവാദത്തിലായത്. പരിപാടിയുടെ ചിത്രം സേവാഭാരതി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. വിഷയത്തിൽ വിമർശനവുമായി സിപിഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യാന്തര യോഗാ ദിനത്തിൽ പനച്ചിക്കാട് ചാന്നാനിക്കാട് വിവേകാനന്ദ സ്‌കൂളിൽ നടന്ന പരിപാടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ആനി മാമ്മനായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. പരിപാടിയുടെ ഭാഗമായുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സേവാഭാരതിയുടെ ഫെയ്‌സ്ബുക്ക് പേജിൽ വന്നതോടെയാണ് സംഭവം വിവാദമായി മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം പുറത്തായതോടെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. മുൻപ് കെ റെയിൽ വിരുദ്ധ സമരത്തിൽ ബിജെപി സംഘടിപ്പിച്ച സമരത്തിൽ ബിജെപി കൊടിക്കീഴിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. സേവാഭാരതി ഓഫീസ് മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. എന്നാൽ താൻ ഓഫീസ് സന്ദർശിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പ്രദേശത്ത് ആർഎസ്എസിനെ വളർത്താൻ കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വമായ ഇടപെടലുകളാണ് നടത്തുന്നത് എന്ന് സിപിഐ എം ലോക്കൽ കമ്മറ്റി ആരോപിച്ചു. പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ 68-ാം സ്ഥാനത്താണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ ഇടപെടാത്ത പഞ്ചായത്ത് ഭരണ സമിതി ബിജെപിയെയും ആർഎസ്എസിനേയും വളർത്തുന്നതിനാണ് മുൻഗണന നൽകുന്നത് എന്നും സിപിഐ എം ആരോപിച്ചു.