കോട്ടയം : റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ (82) നിര്യാതനായി. സംസ്കാരം ജൂലായ് 15 ശനിയാഴ്ച ഒരു മണിക്ക് കോട്ടയം യൂണിയൻ ക്ലബ്ബിനു സമീപം പെരുമണ്ണൂർ വീട്ടു വളപ്പിൽ. ഭാര്യ: കടപ്ര അറയ്ക്കൽ കുടുംബാംഗം പരേതയായ എൻ. രമാദേവി(റിട്ടയേർഡ് പ്രിൻസിപ്പൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ). മക്കൾ:ലക്ഷ്മി എൻ.നായർ, പാർവ്വതി എൻ.നായർ. മരുമക്കൾ : കോട്ടയം മേവാട് ഗോപീകൃഷ്ണൻ തമ്പി, തലയോലപ്പറമ്പ് പത്മനാഭ ഭവൻ രാജീവ് ആർ.നായർ. പരേതൻ ദീർഘകാലം റബ്ബർ ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യാ റബ്ബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് , തിരുനക്കര എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.