കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില വർദ്ധിച്ചു.വരുകയു൦ ആഭ്യന്തര വിപണിയിൽ റബ്ബറിന് വലിയ തോതിൽ ക്ഷാമം നേരിടുകയു൦ ചെയ്യുന്ന സാഹജരൃത്തിലും റബ്ബർ ബോർഡ് നിയന്ത്രണത്തിലുള്ള കമ്പനികൾ റബ്ബർ ബോർഡ് നിശ്ചയിക്കുന്ന വിലയേക്കാൾ കിലോയിക്ക് എട്ടു രൂപ കുറച്ചാണ് കർഷകരിൽ നിന്ന് റബ്ബർ ഷീറ്റ് സ൦ഭരിക്കുന്നത് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു റബ്ബർ കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തീൽ നിന്ന് സംരക്ഷിക്കാൻ കർഷകരുടെ പണം ഉപയോഗിച്ച് തുടങ്ങിയതാണ് ഇത്തരം കമ്പനികൾ ഇതിന്റെ തലപ്പത്ത് ബോർഡിലെ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
എന്നാൽ ഇന്ന് റബ്ബർ കർഷകരെ എറ്റവു൦ അധികം ചൂഷണം ചെയ്ത് പണം അടിച്ചുമാറ്റുകയാണ് ചിലർ ഇതിന്റെ മറവിൽ സ്വകാര്യ റബ്ബർ കച്ചവടക്കാർ വിപണി വിലയേക്കാൾ പത്തു രൂപ കുറച്ചാണ് റബ്ബർ ഷീറ്റ് വാങ്ങുന്നത് റബ്ബർ ഷീറ്റിന് വിപണിയിൽ അനുദിന൦ വില വർദ്ധിക്കുന്ന സാഹജരൃത്തിൽ റബ്ബർ ബോർഡ് നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകരിൽ നിന്ന് ഷീറ്റ് സ൦ഭരിക്കാൻ ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്പനികൾ തയ്യാറാകണം എന്ന ആവശൃ൦ ശക്തമാണ്.