അന്താരാഷ്ട്ര റബ്ബർ വില റോക്കറ്റ് പോലെ കുതിക്കുന്നു; ആഭ്യന്തര റബ്ബർ വില പടവലങ്ങപോലെ കീഴ്‌പ്പോട്ട്

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന് വിലവർദ്ധിക്കുമ്പോഴും വിപണിയിൽ കള്ള കളി നടത്തി വില പിടിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായീ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു പ്രമുഖ ടയർ കമ്പനിയുടെ സപ്ലയറും കൊച്ചിയിലെ പ്രധാന റബ്ബർ ബ്രോക്കർമാരും ചേർന്നാണ് ഇത് നടത്തുന്നത് ഉൽപ്പാദനം കുറഞ്ഞതുമൂലം വിപണിയിലേക്ക് ചരക്ക് കാര്യമായി എത്തുന്നില്ല ഈ സമയത്ത് വില ഇടിക്കാനാണ് ഇവരുടെ നീക്കം. ലാറ്റക്‌സ് വില 195 ൽ എത്തിയിട്ടും ഷീറ്റ് വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല ടയർ കമ്പനികളുടെ പർച്ചയിസ് മാനേജർമാരും ഈ ഒത്തുകളിയുടെ ഭാഗമാണ് ഈ വിഷയത്തിൽ റബ്ബർ ബോർഡ് ഒരു ഇടപെടലും നടത്താതെ മാറി നിൽക്കുകയാണ്.

Advertisements

വിദേശ വിപണിയിൽ റബ്ബർ വില പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹജരൃത്തിൽ ഇവിടെയും വില വർദ്ധിക്കേണ്ടതാണ് എന്നാൽ കള്ളകളി മൂലം ഇതു സാധിക്കുന്നില്ല വാങ്ങുന്നവനും വിൽക്കുന്നവനും മാത്രമുണ്ടായിരുന്ന റബ്ബർ വിപണി ഒരു കിലോ ഷീറ്റുപോലും ഇല്ലാത്തവനും ഇടപെടാവുന്ന തരത്തിലേക്ക് എത്തിയ ഇടിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിനെ പ്രോൽസാഹിപ്പീച്ച റബ്ബർ ബോർഡ് ഇതിലെ കള്ളകളി കൾ കണ്ടില്ലന്നു നടിക്കുകയാണ് വില മെസേജായി ഇടുന്ന ബ്രോക്കർമാരെ റബ്ബർ ബോർഡ് യാതൊരു നിരീക്ഷണവും നടത്തുന്നില്ല മരത്തിൽ കമ്പനി സപ്ലയർമാരും കൊച്ചിയിലെ ചില ബ്രോക്കർമാരും ടയർ കമ്പനികളുടെപർച്ചയിസ് മാനേജർ മാരു0 റബ്ബർ ബോർഡിലെ ചില ഉദ്യോഗസ്ഥരും കൂടി ഒത്തുകളിച്ച് വിപണിയിൽ നിന്നും കോടികളാണ് അടിച്ചുകൊണ്ട് പോകുന്നതെന്നും എബി ഐപ്പ് ആരോപിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.