കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ റബർ കർഷകരോടു കാണിക്കുന്ന വഞ്ചനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റബ്ബർ കർഷകർ വഞ്ചനാദിനം ആചരിക്കുന്നു. കേന്ദ്രസർക്കാർ റബർ കർഷകർക്ക് ഇൻസെന്റീവ് നൽകാതെയും സംസ്ഥാന സർക്കാർ റബർ വില സ്ഥിരത ഫണ്ട് ഉയർത്താതെയും റബർ കർഷകരോട് നടത്തുന്ന വഞ്ചനയ്‌ക്കെതിരെ ഡിസംബർ മാസം അഞ്ചാം തീയതി വ്യാഴാഴ്ച മൂന്നു മണിക്ക് രാമപുരം ജംഗ്ഷനിൽ നടക്കുന്ന വഞ്ചന ദിനാചരണം കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്‌സ് എംപി മുഖ്യ പ്രഭാഷണം നടത്തും.പാർട്ടി നേതാക്കളായ ഇ ജെ ആഗസ്തി, കെ എഫ് വർഗീസ്,തോമസ് കണ്ണന്തറ, ജോർജ് പുളിങ്കാട്, മാഞ്ഞൂർ മോഹൻകുമാർ,പോൾസൺ ജോസഫ്, മുത്തുക്കുട്ടി പ്ലാത്താനം,മജു പുളിക്കൻ, തോമസ് ഉഴുന്നാലി, സന്തോഷ് കാവുകാട്ട്,ബിനു ചെങ്ങളം, സി വി തോമസുകുട്ടി, ആന്റണി തുപ്പലഞ്ഞി,എബി പൊന്നാട്ട്, മത്തച്ചൻ പുതിയിടത്ത് ചാലിൽ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് അഡ്വ.ജയ്‌സൺ ജോസഫ് ഒഴുകയിൽ, സന്തോഷ് കാവുകാട്ട് എന്നിവർ അറിയിച്ചു