റബ്ബർ വിലസ്ഥിരത ഉറപ്പാക്കാൻ 1000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം : കേരളാ കോൺഗ്രസ്

കോട്ടയം: ഒരു കിലോ റബ്ബറിന് 250 രൂപ ഉറപ്പാക്കാൻ 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisements

വലവൂരിലെ ഐ.ഐ.ഐ.റ്റിയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. എന്നിവർ ഒപ്പ് വച്ച നിവേദനമാണ് സമർപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബ്ബറിൻ്റെ ഇറക്കുമതി തീരുവ വഴിയായി 2019 മുതൽ 2023 വരെയുള്ള കാലയളവിൽ 7575 കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിച്ചു. ഇതിൽ നിന്നും 1000 കോടി രൂപ അനുവദിച്ചാൽ റബ്ബർ വിലസ്ഥിരത ഉറപ്പ് വരുത്താനും അതു വഴി റബ്ബർ കർഷകരെ ഈ മേഖലയിൽ തന്നെ നില നിർത്താനും സാധിക്കുമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന സ്വഭാവിക റബ്ബർ അഭ്യന്തര ഉപയോഗത്തിന് തികയുന്നില്ല എന്ന് പറഞ്ഞാണ് വലീയ തോതിൽ റബ്ബർ ഇറക്കുമതി ചെയ്യുന്നത് എന്നാണ് പറയുന്നത്.
സ്വഭാവിക റബ്ബറിന് ഇപ്പോൾ ഒരു കിലോക്ക് 180 രൂപയാണ് മാർക്കറ്റ് വില. കേരള ഗവൺമെൻ്റ് തറവില നിശ്ചയിച്ചിരിക്കുന്നതും ഈ തുക തന്നെയാണ്. ഒരു കിലോ റബ്ബറിന് 250 രൂപ ലഭിച്ചങ്കിൽ മാത്രമേ കൃഷിക്കാർ ഈ മേഖലയിൽ നില നിൽക്കുകയുള്ളു.
ന്യായമായ വില ലഭിക്കാതെ വരുമ്പോൾ കർഷകർ റബ്ബർ കൃഷി ഉപേക്ഷിക്കാനും പുതിയ തലമുറ മറ്റ് മേഖലകളിലേക് പോകാനും ഇടയാക്കും.ഇത് കേരളത്തിൻ്റെ സമ്പദ് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന് അനുവദിച്ച വയബലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങ് , ലോൺ എന്നതിൽ നിന്ന് മാറ്റി ഗ്രാൻ്റാക്കി അനുവദിക്കണമെന്ന് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു.

ആശാവർക്കർമാരുടെ ശമ്പളത്തിലെ കേന്ദ്ര വിഹിതം വർ ദ്ധിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നതും ഒട്ടേറെ പോഷക ഗുണവും ഔഷധ ഗുണവും ഉള്ളതുമായ ചക്കയുടെ സംസ്കരണത്തിനും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആക്കി മാറ്റുന്നതിനുമായി ചക്ക ബോർഡ് (jack fruit board) രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മോൻസ് ജോസഫ് എംഎൽഎ, ഫ്രാർസിസ് ജോർജ് എം.പി, മാണി സി.കാപ്പൻ എം.എൽ.എ, ജോർജ് പുളിങ്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.