കോട്ടയം ; മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി റബ്ബർ ഷീറ്റ് ഉൽപ്പാദനത്തിൽ വൻ ഇടിവ് ഉണ്ടായിരിക്കുന്നതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. വിപണിയിൽ ഒട്ടുപാലിനു൦ ലാറ്റക്സിനു൦ വില വർദ്ധിക്കുകയു൦ ആനുപാതീക വർദ്ധനവ ഷീറ്റിന് ഉണ്ടാകാത്തതുമാണ് ഷീറ്റ് ഉൽപ്പാദന൦ കുറയാൻ കാരണം നിലവിൽ വിപണിയിൽ ഒട്ടുപാലിന് 125 രൂപായു൦ ലാറ്റക്സിന് 200 രുപായുമാണ് വില എന്നാൽ റബ്ബർ ഷീറ്റിന് 195 രൂപായിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത് വൻകിട തോട്ടങ്ങൾ ഉൾപ്പെടെ ഇപ്പോൾ ചിരട്ടപ്പാലാക്കി വിൽപ്പന നടത്തുകയാണ് ക്രമ്പു ഫാക്ടറികൾക്ക് അധിക ഓവറുകൾ ഉള്ളതിനാൽ പച്ച ചിരട്ടപ്പാൽ വരെ അവർ വാങ്ങുന്നുണ്ട് തൊഴിലാളികൾക്ക് അധിക ജോലിഭാരം ഇല്ലാത്തതിനാൽ തുടർച്ചയായി അവർ ടാപ്പിങ്ങിനു൦തയ്യാറാകുന്നു മുൻകാലങ്ങളിൽ ചിരട്ടപ്പാലിന് നുറുരൂപായിൽ താഴെ മാത്രമാണ് ലഭിച്ചിരുന്നത് സ്വാഭാവിക റബ്ബർ മീറ്റിന്റെ ഉൽപ്പാദന൦ കുറയുന്നത് റബ്ബർ മേഖലയ്ക്ക് ഗുണകരമല്ല ഇതിന്റെ മറവിൽ വൻകിട കമ്പനികൾ സ്വഭാവീക റബ്ബറിന്റെ ഇറക്കുമതി ക്കായി മുറവിളികൂട്ടു൦ ഷീറ്റിന്റ ഉൽപ്പാദന൦ കേരളത്തിൽ വലിയ തോതിൽ കുറഞ്ഞിട്ടു൦ ഈ വിഷയത്തിൽ റബ്ബർ ബോർഡ് ഇടപെട്ടിടെ ഇല്ല ഇവിടുത്തെ കുറവ് നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിൽ ഉൽപ്പാദന൦ വർദ്ധിപിച്ചു പരിഹരിക്കാനാണ് അവർ ശ്രമിക്കുന്നത്.
റബ്ബർ ഷീറ്റ് ഉത്പാദനം ഇടിഞ്ഞു : ഉത്പാദനം കുറഞ്ഞത് വില ഇടിവിനെ തുടർന്ന് : കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്
