റബ്ബർ വിലയിടിവ് സർക്കാർ അനാസ്ഥ വെടിയണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റബ്ബറിനുണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവ് തടയാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.പതിമൂന്ന് വർഷത്തിന് ശേഷം റബ്ബർ വിലയിൽ ഉണ്ടായ വർദ്ധനവ് റബ്ബർ കർഷകരിലും റബ്ബർ വിപണിയിലും വലിയ ഉണർവ് ഉണ്ടാക്കിയിരുന്നു. എന്നാൽ അതിനെ തകിടം മറിക്കുന്ന വിധത്തിലുള്ള വിലയിടിവാണ് ഇപ്പോൾ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വൻകിട കമ്പനികൾഅന്താരാഷ്ട്ര വിപണിയിൽ നിന്ന് കൂടുതൽ വിലക്ക് റബ്ബർ വാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ആസൂത്രിതമായി വിലയിടിക്കുന്നതിനുള്ള ഗൂഡ തന്ത്രമാണണന്ന് അദ്ദേഹം പറഞ്ഞു.ഒരു കിലോ റബ്ബറിന് 250 രൂപ നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ് അധികാരത്തിൽ വന്ന ഇടത് മുന്നണി സർക്കാർ അടിക്കടിയുണ്ടാകുന്ന വിലയിടിവ് കണ്ടില്ലന്ന് നടിക്കുന്നത് കർഷകരോടുള്ള വഞ്ചനയാണന്ന് അദ്ദേഹം ആരോപിച്ചു. വില സ്ഥിരതാ പദ്ധതിക്കായി ഓരോ വർഷവും ബജറ്റിൽ നീക്കി വയ്ക്കുന്ന തുക പോലും സർക്കാർ കൃത്യമായി നൽകുന്നില്ല.റബ്ബർ വിലയിൽ ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന തകർച്ച തടയുന്നതിന് സർക്കാർ 250 രൂപ തറവില നിശ്ചയിച്ച് റബർ കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണം.വീണ്ടും റബ്ബർ വില കുറയുന്ന സാഹചര്യം ഉണ്ടായാൽ കേരളത്തിലെ കർഷകർ റബ്ബർ കൃഷി പൂർണമായും അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് കേരളത്തിൻ്റെ സമ്പത്ത് ഘടനയെ തകർക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.