എ വി റസൽ സിപിഎം ജില്ലാ സെക്രട്ടറി : കെ സുരേഷ് കുറുപ്പ് ഒഴിവായി : ബി ശശി കുമാർ,സുരേഷ് കുമാർ, ഷീജാ അനിൽ, കെ.കെ.രഞ്ജിത്ത്, സുഭാഷ് പി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവർ പുതുമുഖങ്ങൾ

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ വി റസൽ ജില്ലാ സെക്രട്ടറിയായി തുടരുംസുരേഷ് കുറുപ്പ്,സി.ജെ. ജോസഫ്,കെ. അനിൽ കുമാർഎം.പി ജയപ്രകാശ്,കെ അരുണൻ ,ബി. അനന്ദക്കുട്ടൻ എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.ബി ശശി കുമാർ,സുരേഷ് കുമാർ,ഷീജാ അനിൽ,കെ.കെ.രഞ്ജിത്ത്,സുഭാഷ് പി വർഗീസ്,കെ. ജയകൃഷ്ണൻ എന്നിവരാണ് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങൾജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിലാണ് റസൽ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 1981 ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.

Advertisements

Hot Topics

Related Articles