“ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണ് ആഗോള അയ്യപ്പ സംഗമം; എല്ലാ സംഘടനകളും പിന്തുണയ്ക്കണം”; എഡിജിപി എസ് ശ്രീജിത്ത്

കോട്ടയം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയിൽ ഇനി എന്തൊക്കെ ഉണ്ടാകണം എന്നത് ചർച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണം. എസ്എൻഡിപി യോഗം വൈക്കം യൂണിയന്‍റെ ചതയ ദിന പരിപാടിയിലാണ് ശ്രീജിത്തിന്‍റെ പ്രസംഗം. ദേവസ്വം മന്ത്രി വി എൻ വാസവനും വേദിയിലുണ്ടായിരുന്നു. ശബരിമല തീർത്ഥാടനം വിജയിച്ചതിന് കാരണം വി എൻ വാസവൻ ആണെന്നും ശ്രീജിത്ത് പറഞ്ഞു. പൊലീസുകാർ ആവശ്യപ്പെട്ടതെല്ലാം മനസ്സറിഞ്ഞു തന്ന് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സെപ്തംബർ 20ന് പമ്പയിലാണ് അയ്യപ്പ സംഗമം. ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് ചെന്ന് എസ്എൻഡിപി, എൻഎസ്എസ് ജനറൽ സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചത്. അതിനാൽ എൻഎസ്എസിന്‍റെ പ്രതിനിധിയെ അയക്കും. ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എൻഎൻഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അതിനു വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നതെന്ന് ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാരക്കി. അതേസമയം ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയെന്ന വിമർശനവും ഉയരുന്നുണ്ട്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

എന്നാൽ ശബരിമല യുവതി പ്രവേശന നിലപാടിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പ്രതികരിച്ചു. പരിഷ്കരണ ചിന്തയിൽ നിന്ന് പിൻമാറിയാൽ വലിയ തിരിച്ചടി ഉണ്ടാകും. സർക്കാർ നിലപാട് തിരുത്തിയാൽ വലിയ വില നൽകേണ്ടിവരും. സംസ്ഥാന സർക്കാർ നയപരമായ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് ഒഴിയാനാകില്ല. പരിഷ്കൃത സമൂഹത്തെ നയിക്കാൻ സർക്കാറിന് കഴിയുമോ എന്നാണ് ചോദ്യമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

Hot Topics

Related Articles