വളരെ അപരിചിതമായി കേട്ട അർബുദ ബാധയാണ് സാരി ക്യാൻസർ. എന്താണ് സാരി ക്യാൻസർ? പേര് കേട്ടാൽ സാരിയുടുത്താൽ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. എന്നാൽ സാരി എന്നല്ല, ഇറുകിയ വസ്ത്രങ്ങൾ സ്ഥിരമായി ധരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നുണ്ടാവുന്ന അർബുദത്തെയാണ് സാരി ക്യാൻസർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളിൽ നിന്നും അർബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാൻസർ കൊണ്ട് അർത്ഥമാക്കുന്നത്.
1945 ലാണ് ധോത്തി ക്യാൻസർ എന്ന രീതിയിൽ ഈ അർബുദബാധയെ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇറുകിയ സാരിയോ മുണ്ടോ ജീൻസോ ധരിക്കുന്നത് മൂലം അരക്കെട്ടിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ഇത് അർബുദ ബാധയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരത്തിലുള്ള അർബുദ ബാധ ഇന്ത്യയിൽ വിരളമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2011-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ജേണലിൽ ഡോക്ടർമാർ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച് വിശദമാക്കുന്നുണ്ട്. സാരിയുൾപ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങൾ സ്ഥിരമായി ധരിക്കുന്നത് അരക്കെട്ടിലെ ചർമ്മത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും അത് അരക്കെട്ടിലെ അർബുദത്തിന് കാരണമായെന്നും ഇതിനെയാണ് സാരി ക്യാൻസറെന്നും പറയുന്നതെന്നും ജേണലിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിലുള്ള അർബുദത്തെ സ്ക്വാമസ് സെൽ കാർസിനോമ എന്നാണ് വിളിക്കുന്നതെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കൺസൾട്ടൻ്റ് ഡോ എൻ സ്വപ്ന ലുല്ല പറയുന്നു. സാരി കാൻസർ എന്നും അറിയപ്പെടുന്ന സ്ക്വാമസ് സെൽ കാർസിനോമ ഒരു തരം ത്വക്ക് ക്യാൻസറാണ്. ഇത് സാരിയിൽ നിന്ന് മാത്രമല്ലെന്നും, ഇറുകിയ പെറ്റിക്കോട്ട്, മുണ്ടുകൾ, ജീൻസ് എന്നിവ ധരിച്ചാലും ഉണ്ടാവുന്ന അസ്വസ്ഥതകളിൽ നിന്നും രൂപപ്പെടുന്ന അർബുദമാണെന്നും ഡോക്ടർ പറയുന്നു. എന്നാൽ സാരി ധരിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകൾ, ചൊറിച്ചിൽ, അരക്കെട്ടിന് സമീപമുള്ള മുഴകൾ, വീക്കം തുടങ്ങിയവയാണ് അർബുദത്തിന്റെ കാരണങ്ങൾ.