ശബരിമല: അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായതിലും അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്.
Advertisements
സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഉറപ്പാക്കുകയും ഉടന്‍ നടപ്പാക്കുയും ചെയ്യണം. അരവണയുടെ സാംപിള്‍ പരിശോധിക്കുകയും ചെയ്യണം. നല്ല ഏലക്ക കിട്ടിയില്ലെങ്കില്‍ ഏലക്ക ഇല്ലാതെയും അരവണ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു.