പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം പത്തനംതിട്ടയിൽ തീ പിടിച്ചു. വാഹനം പൂർണമായും കത്തിനശിച്ചെങ്കിലും അയ്യപ്പഭക്തർക്ക് ആർക്കും പരിക്കില്ല. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ.
Advertisements
ളാഹ ചെളിക്കുഴിയിലാണ് വാഹനത്തിനു തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും
പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാൻ ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും വാഹനം പൂർണമായി കത്തി നശിച്ചിരുന്നു.