ശബരിമലയിലെ വഴിപാടുകളെപ്പറ്റിയാണ് ചെമ്പോലയില്‍ പറയുന്നത്; ക്ഷേത്രാധികാരം ചെമ്പോലയില്‍ ഇല്ല; ഇടനിലക്കാരന്‍ സന്തോഷിന് ചെമ്പോല കൈമാറിയത് താനെന്ന അവകാശവാദവുമായി തൃശ്ശൂര്‍ സ്വദേശി രംഗത്ത്

പത്തനംതിട്ട: ചെമ്പോല വിവാദത്തില്‍ വെളിപ്പെടുത്തലുമായി തൃശ്ശൂര്‍ സ്വദേശി ഗോപാല്‍ രംഗത്ത്. മോന്‍സന്റെ ഇടനിലക്കാരനായ സന്തോഷിന് ശബരിമല ചെമ്പോല കൈമാറിയത് താനാണെന്ന അവകാശവാദവുമായാണ് ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ ആവശ്യത്തിനാണ് സന്തോഷിന് ചെമ്പോല കൈമാറിയതെന്നും മോന്‍സന്റെ കയ്യില്‍ ചെമ്പോല എത്തിയത് സന്തോഷ് വഴിയാണെന്നും ഗോപാല്‍ പറഞ്ഞു.

Advertisements

ചെമ്പോലയില്‍ ക്ഷേത്രാധികാരത്തെപ്പറ്റി ഒന്നും പറയുന്നില്ലെന്നും ശബരിമല വഴിപാടുകളെപ്പറ്റിയാണ് ചെമ്പോലയില്‍ വിശദീകരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles