ശബരിമല പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ശബരിമല : പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഉഷഃപൂജയ്ക്കു ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു
ചടങ്ങുകൾ തുടങ്ങിയത്. പതിനെട്ടാംപടിക്കൽ എത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിലവിളക്ക് കൊളുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി, മേൽക്കൂര നിർമിച്ചു നൽകുന്ന വിശ്വ സമുദ്ര കൺസ്ട്രക്‌ഷൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് രാമയ്യ, അംഗം പി.എം.തങ്കപ്പൻ, ചീഫ് എൻജിനീയർ ജി.കൃഷ്ണകുമാർ, കോ ഓർഡിനേറ്റർ കെ റെജികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിലാണു മേൽ കൂരയുടെ ഡിസൈൻ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.