പത്തനംതിട്ട : 2021-22 ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പുരുഷ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് നിയമന കാലാവധി. ഈ മാസം 16 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്റര്‍വ്യൂ.
മെഡിക്കല്‍ ഓഫീസര്‍ നിയമനം 3 എണ്ണം. യോഗ്യത – എം.ബി.ബി.എസ് ആന്റ് ടി.സി.എം.സി രജിസ്ട്രേഷന്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡ് -ല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 2228220.
പുരുഷ ഡോക്ടര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16 ന്
Advertisements