ചെങ്ങന്നൂർ : പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്.
Advertisements
ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്ന ശേഷം പെട്ടന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ട്രാക്കിനും, തീവണ്ടിക്കും ഇടയിലേക്ക് വീണു.
ഉടൻ തന്നെ തീവണ്ടി നിർത്തി ചവിട്ടുപടിഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ചുമാറ്റി കറുപ്പുസ്വാമിയെ രക്ഷിക്കുകയായിരുന്നു.
വയറിൻ്റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.