ശബരിമല സീസൺ: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയിൽ താല്കാലിക ഡ്രൈവർമാർക്ക് അപേക്ഷിക്കാം

കോട്ടയം: ശബരിമല സീസണിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് വർഷങ്ങളായി വിജയകരമായി നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയിൽ താല്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനം അനുഷ്ടിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡ്രൈവിംങ് ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സഹിതം കാഞ്ഞിരപ്പള്ളി ആർടി ഓഫിസിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 23. എൽ.എം.വി ലൈസൻസ് എടുത്ത് അഞ്ച് വർഷം പ്രവർത്തിപരിചയം ഉള്ളവരെയാണ് പരിഗണിക്കുക. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്ത്. ഒക്ടോബർ 30 ന് അട്ടിക്കലുള്ള ടെസ്റ്റിങ് ഗ്രൗണ്ടിൽ രാവിലെ ഒൻപതിന് പ്രായോഗിക പരീക്ഷ നടക്കും. മുൂൻ വർഷങ്ങളിൽ സേഫ് സോണിൽ തൃപ്തികരമായി പ്രവർത്തിച്ചിരുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ സേന തല്പരരായി ജോലി ചെയ്യണം. മണ്ഡല മകര വിളക്ക് കാലത്ത് ആയിരിക്കും നിയമനം. അപേക്ഷ ഫോറം കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ ലഭിക്കും.

Advertisements

Hot Topics

Related Articles