തീർഥാടക്കാർക്കാശ്വാസമായി “കുട്ടി ഗേറ്റ് “: കടത്തി വിടുന്നത് കുട്ടിയെയും ഒപ്പമുള്ള രക്ഷിതാവിനെയും

പമ്പ : ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം. ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക.കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്.

Advertisements

വയോജനങ്ങളും ഭിന്നശേഷിക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. ഈ സൗകര്യം തീർത്ഥാടകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.