ശബരിമലയിൽ യുവതീ പ്രവേശനവും ആചാരലംഘനവും നടത്തുന്നതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി : സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം; കെ.സുരേന്ദ്രൻ ; കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിന്റെ വീഡിയോ കാണാം

കോട്ടയം: ശബരിമലയിൽ യുവതി പ്രവേശനം നടത്തുവാനും
ആചരങ്ങൾ ലംഘിക്കുന്നതിനും നേതൃത്വം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ ഡി.ജി.പി ഹേമചന്ദ്രന്റെ ആത്മകഥയിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും, ഇത് ശബരിമലക്ഷേത്രത്തേയും, വിശ്വാസി
കളേയും സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Advertisements

മുൻ ഡി.ജി.പി ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കോട്ടയത്ത് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.