കോട്ടയം : പേടിക്കണ്ടാ സാറേ ധൈര്യമായി പോരെ സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞങ്കിലും പാപ്പാൻ ബിനു ചേട്ടൻ കൂടി ഉറപ്പിച്ച് പറഞ്ഞപ്പോഴാണ് ഗജവീരൻ പുതുപ്പള്ളി സാധുവിൻ്റെ സമീപത്തേക്ക് പഴവുമായി ചാണ്ടി ഉമ്മൻ ചെന്നത്. പ്രശ്നക്കാരനല്ലന്ന് മനസിലായപ്പോൾ പഴം കൊടുക്കൽ കൂടി. അതിനുള്ള സ്നേഹം കൊണ്ടായിരിക്കും ചാണ്ടി ഉമ്മൻ്റെ കൂടെ കുറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സാധു മനസ് കാണിച്ചു.
സൂര്യകാലടി മനയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പുതുപ്പള്ളി സാധുവിന് സ്ഥാനാർത്ഥി ആനയൂട്ട് നടത്തിയത്. വിനായക ചതുർത്ഥിയുടെ ഭാഗമായി മനയിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ ചാണ്ടി ഉമൻ സംസാരിച്ച് നിൽക്കുമ്പോഴാണ് ശങ്കരൻ നമ്പൂതിരി അടുത്തേക്ക് വന്ന് പറഞ്ഞത് ഉമ്മൻ ചാണ്ടിയും ഞാനും അറുപത്തിരണ്ടിൽ സി.എം.എസ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചതാണട്ടോ. പിതാവിൻ്റെ പഴയ ക്ലാസ് മേറ്റിനോട് സന്തോഷം പങ്ക് വച്ച് സ്ഥലത്തുണ്ടായിരുന്നവരോട് വോട്ടും ചോദിച്ച് വേഗത്തിൽ മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പളളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഇന്നത്തെ പ്രചാരണം. ഞായറാഴ്ച പ്രാർത്ഥനക്ക് എത്തുന്ന വിശ്വാസികളെ നേരിൽ കാണാനാണ് ശ്രമിച്ചത്.വളളിക്കാട്ട് ദേറായിൽ കുർബാനക്ക് ശേഷം
പുതുപ്പള്ളി എസ്.എൻ ഡി പി ഓഫീസിൽ എത്തി പ്രസിഡൻ്റ് കെ.എം ശശി, സെക്രട്ടറി രമേശ് എന്നിവരെ സന്ദർശിച്ചു. ശേഷം വാഗത്താനം സെൻ്റ് ആദായീസ് ജാക്കോബയ് സുറിയാനി പളളി, വെള്ളൂർ ഇന്ത്യ പെന്തകോസ്റ്റ് ദൈവസഭ, കുറ്റിക്കൽ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മണർക്കാട് ശ്രീ ഭഗവതി ക്ഷേത്രം,സെൻ്റ് ജോർജ് കാത്തലിക് ചർച്ച്, താബോർ വർഷിപ്പ് സെൻറർ എന്നിവിടങ്ങളിലും ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.
മഹാ പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് മണർക്കാട് പള്ളി ഇടവക നൽകിയ ആദരവ് കർമ്മത്തിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.