ഭക്തർക്ക് ആശ്വാസമായി ഊട്ടുപുര: അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു

പമ്പ: ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്.

Advertisements

ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണ അവശിഷ്ടങ്ങൾ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളന്റീയർമാർ ഇൻസിനറേറ്ററിൽ എത്തിക്കുന്നുണ്ട്.50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.