കോട്ടയം : കോട്ടയം ബസേലിസ് കോളജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കും മർദ്ദനമേറ്റു. യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, പ്രസിഡൻറ് ഹരി എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ബസേലിയസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. ആക്രമണത്തിന് പിന്നിൽ കെഎസ്യു ആണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.
നേരത്തെ മുതൽ തന്നെ കോളേജിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞദിവസം ചുങ്കത്ത് ഹോസ്റ്റലിനു മുന്നിൽ വച്ച് കെഎസ്യു പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. ഇതിൻറെ തുടർച്ചയായുള്ള സംഘർഷമാണ് ഇപ്പോൾ ബസേലിസ് കോളേജിൽ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കോളേജ് അധികൃതർക്കും പോലീസിനും എസ്എഫ്ഐ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് ഈസ്റ്റ് പോലീസ് സംഘവും സ്ഥലത്തെത്തി.