കോട്ടയം : വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ശശികുമാറിന്റെ നിര്യാണത്തിൽ വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എൻ ജയചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അർപ്പണ മനോഭാവവും, സത്യസന്തതയും, ദീനാനുകമ്പയും കൈമുതലായ പൊതുപ്രവർത്തകൻ ആയിരുന്നു ശശികുമാർ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം പി , ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫോറെസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സൻ ലതികാ സുഭാഷ്, എസ് എൻ ഡി പി താലൂക് യൂണിയൻ മുൻ പ്രസിഡന്റ് മധു, എൻ എസ് എസ് താലൂക് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ, ഐ യു എം എൽ ജില്ലാ ജില്ലാ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പിൽ, ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം ടി എൻ ഹരികുമാർ,, സിപിഐ, പാർലമെന്ററി പാർട്ടി ലീഡർ എബി കുന്നേപ്പറമ്പിൽ, അഡ്വ. ജിതേഷ് ബാബു, കെപിസിസി സെക്രട്ടറി മാരായ കുഞ്ഞ് ഇല്ലമ്പള്ളി, ഡോ. പി ആർ സോനാ, കോൺഗ്രസ് നേതാക്കളായ,ജി ഗോപകുമാർ,എം പി സന്തോഷ് കുമാർ ജെ ജി പാലക്കലോടി,സണ്ണി കാഞ്ഞിരം, നന്ദിയോട് ബഷീർ, എസ് രാജീവ്, സിബി ജോൺ, ടിസി റോയ്, സാബു പുളിമൂട്ടിൽ, സിൻസി പാറയിൽ, ജയമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.