കോട്ടയം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ആതിഥേയത്വം വഹിക്കുന്ന ഐ.ഇ.ഇ.ഇ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസന്റ് അഡ്വാൻസസ് ഇൻ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (RASSE 2023) നവംബർ 8 മുതൽ 11 വരെ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ക്യാമ്പസിൽ നടക്കും.പ്രൊഫഷണൽ സാങ്കേതിക വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്, IEEEയുടെ സിസ്റ്റംസ് കൗൺസിൽ വിഭാഗം, സിസ്റ്റം സയൻസിലെ ആധുനിക മുന്നേറ്റങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുള്ള പ്രധാനവേദിയാണ്.
IEEE RASSE കോൺഫറൻസിന്റെ മൂന്നാം പതിപ്പാണ് ഇതാദ്യമായി ഇന്ത്യയിൽ നടക്കുന്നത്. പോയവർഷങ്ങളിൽ, തായ്‌വാനിലെ ടൈനാൻ നാഷണൽ ചെങ് കുങ് യൂണിവേഴ്സിറ്റിയിലും, ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്സിറ്റിയിലുമാണ് ഈ കോൺഫെറെൻസുകൾ
നടന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ 9 വ്യാഴം രാവിലെ കേരളസംസ്‌ഥാന ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഇന്റർനാഷണൽ കോണ്‍ഫറൻസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ഐ.ഇ.ഇ.ഇ. സിസ്റ്റംസ് കൗൺസിലിനൊപ്പം ഐ.ഇ.ഇ.ഇ. കേരള വിഭാഗം കോളേജുമായി കോൺഫറൻസിനുവേണ്ടി സഹകരിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്റർനാഷണൽ കോണ്‍ഫറൻസിൽ ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.എസ്.എ മുതലായ രാജ്യങ്ങളിലെ പ്രതിനിധികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവേഷക-അധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്നു.
തായ്‌വാനിലെ നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റി പ്രൊഫസറും തായ്‌വാൻ-ഇന്ത്യ AI ജോയിന്റ് റിസർച്ച് സെന്റർ ഡയറക്ടറുമായ പാവോ-ആൻ ഹുയിംഗ് , IIIT ഹൈദരാബാദ് കോ-ഇന്നവേഷൻ/ഔട്ട്‌റീച്ച് പ്രൊഫസർ
രമേഷ് ലോഗനാഥൻ, കാഞ്ചീപുരം IIIT ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിലെ സീനിയർ പ്രൊഫെസ്സർ ചിട്ടി ബാബു, ദുബായ് കർട്ടിൽ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ചിത്തിരൈ പൊൻ സെൽവൻ, തായ്‌വാൻ നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റിയിലെ വെയ്-മിൻ ലിയു എന്നിവർ കീ നോട്ട് പ്രഭാഷണങ്ങൾ നടത്തും
ഡോ. സ്റ്റീഫൻ ഇബാറക്കി (സ്ഥാപക ജനറൽ പാർട്ടണർ, REDDS ക്യാപിറ്റൽ), ഡോ. ആൻഡി ചെൻ (പ്രസിഡന്റ് ആൻഡ് സിഇഒ, കാട്രോണിക് എന്റർപ്രൈസ് ), ദിനേശ് തമ്പി [ടാറ്റ കൺസൾട്ടൻസി സർവീസസ്], ഡോ. നവീൻ പുന്നൂസ് (സീനിയർ ഡാറ്റാ സയന്റിസ്റ്റ്, റീസിങ്ക് ടെക്നോളജീസ്) , സുനിൽകുമാർ വുപ്പാല [ഡയറക്ടർ – ഡാറ്റ സയൻസ്, എറിക്സൺ], അശുതോഷ് ഗാർഗ് [The Brand Called You, ഗാർഡിയൻ ഫാർമസി], ദീപക് വൈകർ [സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി], ശിവകുമാർ [Opal-RT ടെക്നോളജീസ്] മുതലായ പ്രമുഖർ ഇൻഡസ്ട്രി ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുന്നു.
ജർമ്മനിയിലെ Ilmenau ടെക്നോളജി സിസ്റ്റംസ് ആൻഡ് സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലെ ഡോ. ആർമിൻ സിമ്മർമാൻ, റൂർക്കി IITയിലെ ഡോ. സോഹോം ചക്രബർത്തി എന്നിവർ വിവിധ ട്യൂട്ടോറിയൽ സെഷനുകൾ നയിക്കും
RASSE കോൺഫറസിന്റെ ഭാഗമായ പാനൽചർച്ചകളിൽ Mind.ai സ്ഥാപകനും സി.ഇ.ഒ-യുമായ പോൾ ലീ, ജിഗോ ജോസഫ് [വൈസ്പ്രസിഡന്റ്, ചെയിൻ യാർഡ്], ജിജിമോൻ ചന്ദ്രൻ, [സി.ഇ.ഒ & ഫൗണ്ടർ, അസിയടെക്] എന്നിവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നിർവഹിക്കും. ദിലീപ് വിശ്വനാഥൻ [എഞ്ചിനീയറിംഗ് പ്രോഗ്രാം മാനേജർ, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസസ്], നിഖിൽ മൽഹോത്ര [സിഐഒ ടെക് മഹീന്ദ്ര], ചെൻ-കുവോ (അഡ്രിയൻ) ചിയാങ് [ അസോസിയേറ്റ് പ്രൊഫസർ, നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റി],ഡോ . ജൂബിലന്റ് കിഴക്കേത്തോട്ടം, ദിനേശ് തമ്പി [VP ആൻഡ് ഡെലിവറി ഹെഡ്, TCS], പഞ്ചമി വി.[ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി IIIT കോട്ടയം], ചിന്തൻ ഓസ [അനന്തം ഇക്കോസിസ്റ്റംസ്], ആൻഡി ചെൻ [സിഇഒ, കാറ്റട്രോണിക് എന്റർപ്രൈസസ്] ,അജിത് ഗോപി [അനെർട്ട്] , ചോക്കോ വള്ളിയപ്പ [ വീ ടെക്നോളജീസ്, സോന ഗ്രൂപ്പ്], സി. ജെ ജോർജ്ജ് [ എം.ഡി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്] എന്നിവർ വിവിധ പാനലുകളിൽ സന്നിഹിതരായിരിക്കും.
കോണ്ഫറന്സിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ വിവിധ ഗവേഷണ ട്രാക്കുകളിലായി നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നു. പിഎച്ച്‌ഡി ഫോറങ്ങൾ, ട്യൂട്ടോറിയലുകൾ, വർക്ക്‌ഷോപ്പുകൾ, പ്രത്യേക സെഷനുകൾ എന്നിവയുടെ ഒരു പരമ്പരയും കോൺഫറൻസിൽ നടക്കും. IEEE RASSE 2023-ൽ PhD ഫോറം, ട്യൂട്ടോറിയൽ, വർക്ക്ഷോപ്പ്, പ്രത്യേക സെഷൻ എന്നിവയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ചെയർമാരുമായി ബന്ധപ്പെടാവുന്നതാണ്..
കൂടുതൽ വിവരങ്ങൾക്ക്:
https://2023.ieeerasse.org