കൊച്ചി: കേരള ഫിലിം ചേംബർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബി.ആർ ജേക്കബിനെയും, ജനറൽ സെക്രട്ടറിയായി സജി നന്ത്യാട്ടിനെയുമാണ് തിരഞ്ഞെടുത്തത്. 2023 മുതൽ 2025 വരെയുള്ള രണ്ട് വർഷത്തേയ്ക്കാണ് ഭാരവാഹികളുടെ കാലാവധി. മറ്റു ഭാരവാഹികളായി സോണി തോമസ്, കല്ലിയൂർ ശശി (വൈസ് പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞ്, കിഷോർ സദാനന്ദൻ (സെക്രട്ടറി), എം.എ ജോർജ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Advertisements