ഗാന്ധിനഗർ: ഇരട്ടപ്പാത വന്നപ്പോൾ നാട്ടുകാർക്ക് നടപ്പാതയെങ്കിലും വേണമെന്നാവശ്യപ്പെട്ട ജൈന (37) ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നഗരസഭ ഒന്നാം വാർഡിലും അമ്പത്തിരണ്ടാം വാർഡിലും റെയിൽവേ ട്രാക്കിനരികിൽ താമസിക്കുന്ന അറുപതോളം വീട്ടുകാർ റെയിൽപ്പാത ഇരട്ടിപ്പിച്ചപ്പോൾ മുതൽ അപകട ഭീതിയിലായിരുന്നു . എം. സി റോഡ് ഭാഗത്തേക്ക് റെയിൽപ്പാളം മുറിച്ചു കടന്നാണ് ഇവിടുത്തുകാർ പുറം ലോകത്തെത്തിയിരുന്നത്. ഇവർക്ക് റെയിൽപാത യുടെ സമീപത്തു കൂടി സഞ്ചരിക്കാൻ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിന് വാടക നൽകാൻ തയാറാണെന്ന് കോട്ടയം നഗരസഭ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.
കെ. എസ്. ടി. പി യുടെ നേതൃത്വത്തിൽ ഗാന്ധി നഗർ – മെഡിക്കൽ കോളജ് റോഡ് നവീകരിക്കുമ്പോൾ ഒരു ആംബുലൻസെങ്കിലും ഇറങ്ങത്തെക്ക വഴി നിർമ്മിച്ചു നൽകണമെന്ന് എല്ലാ അധികാരികൾക്കും വാർഡ് കൗൺസിലർ സാബുമാത്യു നിവേദനം നൽകിയതിനും ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജൈന വീട്ടിലേക്കാ വശ്യമായ സാധനങ്ങൾ വാങ്ങി ട്രാക്ക് മുറിച്ചു കടന്ന് വീട്ടിലേക്ക് വരുമ്പോഴാണ് കോട്ടയം ഭാഗത്തേക്ക് പോയ എൻജിൻ തട്ടി അപകടമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ ചുള്ളിക്കൽ സജി ജോർജും വീടിന് സമീപത്തുണ്ടായിരുന്നു. മകൻ ജിത്തു പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഫയർ ഫോഴ്സും ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന ഈ പ്രദേശത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേയും കെ.എസ്.റ്റി.പിയും മനുഷ്യത്വപരമായ നിലപാടു സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ സാബു മാത്യുആവശ്യപ്പെട്ടു