തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയക്രമത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് സര്‍ക്കാര്‍സമയക്രമത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രാത്രി 9.30ന് മുന്‍പ് വിദ്യാര്‍ഥികള്‍ തിരികെ പ്രവേശിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ബാധകമാണ്. ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലിംഗവിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. മെഡിക്കല്‍, ഡെന്റല്‍ ഉള്‍പ്പെടെയുള്ള യുജി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ചാണ് ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉത്തരവ് ബാധകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 9.30 നുള്ളില്‍ തിരികേ പ്രവേശിക്കണമെന്നത് കര്‍ശനമാണ്. ഈ കാര്യത്തില്‍ കോളേജ് അധികൃതരില്‍ നിന്ന് ലിംഗവിവേചനം ഉണ്ടാകരുത്. 9.3ന് ശേഷം തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിന്റെ കുറിപ്പ് വാര്‍ഡന് നല്‍കണം. കുറിപ്പില്‍ പറയുന്ന സമയത്തിനു ശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ വിദ്യാര്‍ത്ഥി മുവ്മെന്റ് രജിസ്റ്ററില്‍ ഒപ്പുവെക്കണം. ആവശ്യമെങ്കില്‍ രക്ഷിതാവിനേയും വിവരം അറിയിക്കാം.
രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്‌മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച്‌ബോധ്യപ്പെടുത്തുകയും മൂവ്‌മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷമേ അകത്തുപ്രവേശിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.