സംക്രാന്തിയിൽ ലോറിയിൽ നിന്ന് പുറത്തേയ്ക്ക് വീണ് കിടന്ന കയർ കുരുങ്ങി കാൽനടയാത്രക്കാരൻ മരിച്ച സംഭവം : സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : സംക്രാന്തിയിൽ ലോറിയിൽ നിന്ന് പുറത്തേയ്ക്ക് വീണ് കിടന്ന കയർ കുരുങ്ങി കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ലോറിയിലെ കയർ കാൽനടക്കാരനെ വലിച്ചു കൊണ്ട് പോകുന്നതും പോസ്റ്റിൽ ഇടിക്കുന്നതും ആയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിൽ കട്ടപ്പന കലവറ അമ്പലക്കവല പാറയിൽ വീട്ടിൽ മുരളി (50) മരിച്ചിരുന്നു. സംക്രാന്തി ജംഗ്ഷനിലെ ക്യാമറയിൽ സ്ഥാപിച്ച അപകട ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിൽ മരിച്ച മുരളി റോഡിലൂടെ നടന്നു പോകുന്നതും , ഇദ്ദേഹത്തെ ലോറി വലിച്ചിഴച്ചു കൊണ്ടുവന്ന് പോസ്റ്റിൽ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

Advertisements

Hot Topics

Related Articles