വീട്ടില്‍ നിന്നും വിവാഹ സമ്മാനമായി സ്വർണമോ പണമോ നല്‍കിയില്ല : നിരന്തരം ആക്രമണം : സംഗീതയുടെ മരണത്തില്‍ ഭർത്താവ് അഭിലാഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഇരുമ്പനം: ഇരുമ്ബനം ചിത്രപ്പുഴ സ്വദേശിയായ സംഗീതയുടെ മരണത്തില്‍ ഭർത്താവ് അഭിലാഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം.മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് സംഗീതയെ അഭിലാഷ് നിരന്തരമായി ഉപദ്രവിച്ചിരുന്നതായും മരിച്ചതിന്റെ തലേദിവസം വീട്ടില്‍വെച്ച്‌ മണിക്കൂറുകളോളം മർദ്ദിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇരുമ്ബനം ചിത്രപ്പുഴ മൂന്നാംകുറ്റിപ്പറമ്ബില്‍ പരേതനായ സത്യന്റെ മകള്‍ സംഗീതയെ (26) കഴിഞ്ഞ 26-നാണ് ഉച്ചയോടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisements

സംഗീതയും അഭിലാഷും അഞ്ച് വർഷങ്ങള്‍ക്ക് മുമ്ബ് സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. അതിനാല്‍ സംഗീതയുടെ വീട്ടില്‍ നിന്നും വിവാഹ സമ്മാനമായി സ്വർണമോ പണമോ നല്‍കിയിരുന്നില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞും പണം ആവശ്യപ്പെട്ടും അഭിലാഷ് സംഗീതയെ നിരന്തരം ഉപദ്രവിച്ചതായാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ
മൂന്ന് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സംഗീകയ്ക്ക് നേരെയുള്ള മർദനം തുടങ്ങിയിരുന്നു. നേരത്തെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിക്കുകയും മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതയെ അഭിലാഷ് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ ബന്ധുക്കള്‍ ഇടപെടുകയും മധ്യസ്ഥ ചർച്ച നടത്തുകയും ചെയ്തിരുന്നു. വീടിന് അടുത്ത് തന്നെയുള്ള മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ നോക്കുന്ന ജോലി ചെയ്യുകയായിരുന്നു സംഗീത. എന്നാല്‍ അഭിലാഷ് ജോലിസ്ഥലത്ത് ചെന്നും ബഹളമുണ്ടാക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നേരത്തെ സംഗീതയുടെ വീട്ടുകാർ പോലീസ് സ്റ്റേഷനില്‍ വാക്കാല്‍ പരാതിപ്പെടുകയും അഭിലാഷിനെ പോലീസ് താക്കീത് നല്‍കി വിട്ടതായും ബന്ധുക്കള്‍ പറയുന്നു.

അതേസമയം സംഗീതയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം ആർ.ഡി.ഒ.യുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇരുമ്ബനം ശ്മശാനത്തില്‍ സംസ്കരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് മക്കളാണ് ഇവർക്കുള്ളത്.

Hot Topics

Related Articles