തിരുവല്ല : സനാതന ധർമ്മ സഭ വാർഷിക സമ്മേളനവും പ്രതിനിധി സഭയും ഡിസംബർ 14 നും 15 നും തിരുവല്ലയിൽ നടക്കും. 14 ന് രാവിലെ 10 ന് സംബോധ് ഫൗണ്ടേഷൻ്റെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് വൈക്കം സത്യാഗ്രഹവും ദേശീയ നവോദ്ധാനവും എന്ന വിഷയത്തിൽ ഡോ. എം. ജി ശശിഭൂഷൺ ചരിത്ര സെമിനാറിൽ ക്ലാസ് എടുക്കും. വൈകിട്ട് ഏഴിന് തിരുവനന്തപുരം ദക്ഷിണ കലാവേദിയുടെ വിൽ കലാമേള നടക്കും.
Advertisements