സാനിയ മിർസയും ഷൊയ്ബ് മാലികും വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്നുവെന്ന് പാക് മാധ്യമങ്ങൾ; പ്രതികരിക്കാതെ താരങ്ങൾ

മുംബൈ :ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിർസ. ടെന്നീസിൽ ഡബിൾസിൽ ലോക ഒന്നാം നമ്പർ വനിതാ താരമായിരുന്നു അവർ. ആറു തവണ ഗ്രാൻസ്ലാം കിരീടം നേടുകയും ചെയ്തിട്ടുണ്ട്. പാക് ക്രിക്കറ്റർ ഷോയ്ബ് മാലിക്കിനെയാണ് സാനിയ മിർസ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, സാനിയയും ഷോയ്ബും വിവാഹബന്ധം വേർപെടുത്താൻ തയ്യാറെടുക്കുന്നതായാണ് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സാനിയയോ ഷോയ്ബോ തയ്യാറായിട്ടില്ല.വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അടുത്തിടെ സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട ഒരു പോസ്റ്റ് വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജമേകുകയും ചെയ്തിട്ടുണ്ട്. “ഹൃദയം തകർന്നവർ എവിടെ പോകാനാണ്, അല്ലാഹുവിൽ അഭയം തേടുകയാണ് ഇനിയുള്ള വഴി”- എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഈ വരികൾക്കിടയിൽ, അവരുടെ വ്യക്തിബന്ധത്തിലെ താളപ്പിഴകളാകാമാമെന്നാണ് സൂചന.

Advertisements

2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. അന്ന് ഇവരുടെ വിവാഹ വാർത്ത രാജ്യന്തര ശ്രദ്ധ നേടിയിരുന്നു. അയൽക്കാരെങ്കിലും ചിരവൈരികളായി തുടരുന്ന രണ്ട് രാജ്യങ്ങളിൽനിന്നുള്ളരാണ് സാനിയയും ഷൊയ്ബ് എന്നത് തന്നെയായിരുന്നു ഈ വാർത്തകൾ ശ്രദ്ധ നേടാൻ കാരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.