കന്നഡ സിനിമ ചിത്രീകരണത്തിനിടെ നടൻ സഞ്ജയ് ദത്തിന് പരുക്ക്


കന്നഡ സിനിമ ചിത്രീകരണത്തിന് ഇടയില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരുക്ക്. കെഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. 

Advertisements

താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെംഗളൂരുവിലെ സെറ്റില്‍ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്.
സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജയ് ദത്തിന്റേത് സാരമായ പരുക്കല്ലെന്ന് കെഡി സിനിമയുടെ പിആര്‍ ടീമും വ്യക്തമാക്കി. ധ്രുവ സര്‍ജ നായകനാവുന്ന സിനിമയാണ് കെഡി ദി ഡെവില്‍. പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് കെഡി. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.

Hot Topics

Related Articles