സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം രോഹിത് ശർമ്മ ; സിലക്ടർമാർ പറഞ്ഞെങ്കിലും രോഹിത് സമ്മതിച്ചില്ല ; ഞെട്ടിക്കുന്ന വിവരവുമായി ക്രിക്കറ്റ് അഡിക്ടര്‍

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇടം നേടിയെങ്കിലും, മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ അപ്രതീക്ഷിതമായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Advertisements

എന്നാല്‍ സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നെങ്കിലും, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ക്രിക്കറ്റ് അഡിക്ടര്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എല്‍. രാഹുലിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു വേണ്ട, രാഹുല്‍ മതിയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും, തുടര്‍ന്നാണ് സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles